obit-chandran-55

കട്ടപ്പന: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കട്ടപ്പന വെള്ളയാംകുടി പാറച്ചെരുവിൽ ചന്ദ്രനാ(55) ണ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഒന്നര വർഷം മുമ്പ് ശരീരത്തിൽ നിക്കോട്ടിന്റെ അളവ് ക്രമാതീതമായി കൂടിയതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ ഇരുകാലുകളും മുറിച്ചുമാറ്റിയിരുന്നു. കഴിഞ്ഞ ഒന്നിന് ശാരീരിക അവശത അനുഭവപ്പെട്ടതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. അവിടെ നടത്തിയ പരിശോധനയിൽ ഇരുവൃക്കകളും തകരാറിലാണെന്നു കണ്ടെത്തി. പിന്നീട് ചികിത്സയ്ക്കുശേഷം വീട്ടിലേക്കു മടങ്ങിപ്പോന്നു. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ തുടർചികിത്സ നടത്തിവരുന്നതിനിടെ കഴിഞ്ഞദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് ചന്ദ്രനും മകനും കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്നലെ പുലർച്ചെയോടെ മരിച്ചത്. ആലപ്പുഴ എൻ.ഐ.വിയിലെ സ്രവ പരിശോധനയ്ക്ക് ശേഷം ഔദ്യോഗികമായി സ്ഥിരീകരിക്കും. മകൻ കട്ടപ്പനയിലെ കൊവിഡ് ഫസ്റ്റ് ലൈൻ കേന്ദ്രത്തിൽ ചികിത്സയിലാണ്. ചന്ദ്രന്റെ മൃതദേഹം കട്ടപ്പന നഗരസഭ പൊതുശ്മശാനത്തിൽ കൊവിഡ് മാനദണ്ഡപ്രകാരം സംസ്‌കരിച്ചു. രമാദേവിയാണ് ഭാര്യ. മകൾ: രേഷ്മ