കൂരാലി: മന്ത്രി കെ.ടി.ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രസിഡന്റ് റിച്ചു കൊപ്രാക്കളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി കെ.ആന്റണി ഉദ്ഘാടനം ചെയ്തു. അഭിജിത്ത് ആർ.പനമറ്റം, ജിഷ്ണു പറപ്പള്ളിൽ, ബിബിൻ മറ്റപ്പള്ളി, ജിബിൻ ശൗര്യാംകുഴി, തോമസ് പാലക്കുഴ, ജോസ് മറ്റമുണ്ടയിൽ, മജോ കാനത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.