unmesh

പൊൻകുന്നം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ചെറുവള്ളി കൈലാത്തുകവല തള്ളക്കയത്ത് വാടകയ്ക്ക് താമസിക്കുന്ന നെടുംകുന്നം ശാസ്താംകാവ് ഗോപിവിലാസം ഉന്മേഷ് ജി.വാര്യരെ (42) ആണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.