കട്ടപ്പന: ആംബുലൻസിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ മഹിളാ കോൺഗ്രസ് ചക്കുപള്ളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അണക്കരയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാലമ്മ കോട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സാബു വയലിൽ, വക്കച്ചൻ തുരുത്തിയിൽ, മോഹനൻ കുന്നേൽ, ടിൻസി ഷിജു, ലൗലി ഈശോ, മറിയാമ്മ ചെറിയാൻ, ഏലിയാമ്മ യോഹന്നാൻ, അന്നമ്മ രാജു, വൽസമ്മ ബാബു തുടങ്ങിയവർ പങ്കെടുത്തു.