തൊടുപുഴ : പട്ടയമേള ഇന്ന് രാവിലെ 11 ന് തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കുറ്റിയാർ പ്രദേശത്തെ പട്ടയഭൂമി കൈവശക്കാർക്ക് കൈമാറിയതിന്റെ പൂർത്തീകരണ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും. മന്ത്രി എം.എം.മണി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എച്ച്. ദിനേശൻ റിപ്പോർട്ട് അവതരിപ്പിക്കും. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. പി.ജെ.ജോസഫ് എം.എൽ. എ സ്വാഗതം ആശംസിക്കും. എം.എൽ.എ മാരായ എസ്.രാജേന്ദ്രൻ, ഇ.എസ് ബിജിമോൾ, റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സിസിലി ജോസ് തുടങ്ങിയവർ സംബന്ധിക്കും. പിണറായി സർക്കാർ അധികാരമേറ്റശേഷം ജില്ലയിൽ നടക്കുന്ന അഞ്ചാമത് പട്ടയമേളയാണിത്.