മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ നേതൃത്വത്തിൽ രണ്ടു ദിവസമായി ഓൺലൈനായി നടന്നുവന്ന പ്രീ മാര്യേജ് കൗൺസിലിംഗ്
കോഴ്‌സ് സമാപിച്ചു. സമാപന സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി അഡ്വ.പി. ജീരാജ് സർട്ടിഫിക്കറ്റ് വിതരണം നടത്തി. വനിത സംഘം യൂണിയൻ സെക്രട്ടറി സിന്ധു മുരളീധരൻ, യൂത്ത് മൂവ്മെന്റ് കൺവീനർ കെ റ്റി.വിനോദ്, എംപ്ലോയിസ് ഫോറം ചെയർമാൻ കെ.എൻ.രാജേന്ദ്രൻ, വൈദിക സമിതി കൺവീനർ പ്രസാദ് ശാന്തികൾ, സൈബർ സേന ചെയർമാൻ വിഷ്ണു എം.വി., ബാലജനയോഗം യൂണിയൻ സെക്രട്ടറി അതുല്യ സുരേന്ദ്രൻ, കുമാരി സംഘം ചെയർമാൻ അതുല്യ ശിവദാസ് എന്നിവർ സംസാരിച്ചു. പ്രീ മാര്യേജ് കൗൺസിലിംഗ് കോഴ്‌സ് ചെയർമാൻ ലാലിറ്റ് എസ് തകിടിയേൽ സ്വാഗവും പ്രീ മാര്യേജ് കൗൺസിലിംഗ് കോഴ്‌സ് കൺവീനർ പി.വി.ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു