കുറവിലങ്ങാട് : പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ടവർക്ക് ഭവനം നിർമിച്ച് നൽകുമ്പോൾ ഒരു കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കെ.പി.സി.സിയുടെ പ്രളയ ദുരിതാശ്വാസ ഭാവന പദ്ധതി പ്രകാരം കോൺഗ്രസ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റി നിർമിച്ച് മേലേപ്പറമ്പിൽ സുദർശന് കൈമാറിയ വീടിന്റെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യാ ജവഹർ ബാലമഞ്ചിന്റെ നാഷണൽ ഫെസിലിറ്റേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ജെസ്റ്റി ജെയിൻ തോമസ് പുളിക്കിയിൽ, മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവ് മുട്ടുചിറ ഗവ.യു.പി സ്‌കൂൾ ഹെഡ് മാസ്റ്റർ കെ. പ്രകാശൻ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ബി.എ ഇംഗ്ലീഷ് സാഹിത്യത്തിൽ മൂന്നാം റാങ്ക് നേടിയ പാർവതി അനിൽ പ്രസാദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്റർ മ്യാലിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. താക്കോൽദാന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനി, മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷ്, കെ.പി.സി.സി അംഗം റ്റി. ജോസഫ്, കെ.പി.സി.സി സെക്രട്ടറി ഫിലിപ് ജോസഫ്, ഡി.സി.സി ട്രഷറർ ജയ് ജോൺ പേരയിൽ, ബേബി തൊണ്ടാംകുഴി, തോമസ് സി മാഞ്ഞൂരാൻ, എം.എൻ. ദിവാകരൻ നായർ, അബ്ദുൽ സലാം റാവുത്തർ, സുനു ജോർജ്, യു.പി ചാക്കപ്പൻ, എം.കെ. സാമ്പുജി, സി.കെ ശശി, സോമൻ കണ്ണംപുഞ്ചയിൽ, മധു എബ്രഹാം, മാത്യു പായിക്കാടൻ, വിപി സാബു, ബിജു വർഗീസ്, വിജയപ്പൻ ആരുശേരി, രാജു മൂപ്പനത്ത്, സണ്ണി തോമസ്, ആർ ജഗതമ്മ, പി.പി ശശിധരൻ, ജലജ കനകാമ്പരൻ, പി.ജെ മാത്യു, എം.ഡി ജോൺ, അനിരുദ്ധൻ എഴുമാന്തുരുത്ത് എന്നിവർ പ്രസംഗിച്ചു.