പാലാ: എ.ഐ.സി.സി അദ്ധ്യക്ഷ സോണിയ ഗാന്ധി ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ 17ന് 5ന് പൊതുജനങ്ങൾക്ക് തത്സമയം കാണുന്നതിന് പാലായിലും ബ്ലോക്കിലെ പഞ്ചായത്ത് ആസ്ഥാനങ്ങളിലും ലൈവ് ടെലികാസ്റ്റ് നടത്തും. പാലാ ടൗണിൽ ളാലം ജംഗ്ഷനിൽ 4.30 മുതൽ 6.30 വരെ ബിഗ് സ്‌ക്രീനിൽ ഉദ്ഘാടനത്തിന്റെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കും. ജീവകാരുണ്യ പ്രവർത്തനം, മുതിർന്ന കോൺഗ്രസ് നേതാക്കൾ, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരെ ആദരിക്കൽ, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, മികച്ച കൃഷിക്കാരെ ആദരിക്കുക തുടങ്ങി ഒരു വർഷം നീണ്ടുനിൽക്കുന്ന നിയമസഭാംഗത്വ ജൂബിലി ആഘോഷ പരിപാടികൾ നടത്താൻ ബ്ലോക്ക് കമ്മറ്റി തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി ചെയർമാനായി 81 അംഗ സ്വാഗതസംഘം രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റുമാരായ ബിജോയി എബ്രാഹം, ജോഷി കെ ആന്റണി, സന്തോഷ് കുര്യത്ത്. പ്രസാദ് കൊണ്ടൂപ്പറമ്പിൽ, സിബി പുറ്റനാനി, ഹരിദാസ് അടമത്ര എന്നിവർ മണ്ഡലംതല പരിപാടികൾക്ക് നേതൃത്വം കൊടുക്കം. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് ഏ.കെ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. രാജൻ കൊല്ലംപറമ്പിൽ, ഷോജി ഗോപി, സന്തോഷ് മണർകാട്ട്, എ.എസ്സ് തോമസ്, ബിബിൻ രാജ്, ജോൺസി നോബിൾ, ഹാരിഷ് അബ്രഹാം, ബോസ് ടോം, പ്രിൻസ് വി സി, രാഹുൽ പി.എൻ ആർ, ഗീതാ രാജു, പ്രേംജിത്ത് എർത്തയിൽ, തോമസുകുട്ടി നെച്ചിക്കാട്ട്, ജോഷി നെല്ലിക്കുന്നേൽ, പ്രദീപ് പ്ലാച്ചേരിൽ, രാജു കോനാട്ട്, റോയി വല്ലയിൽ, റെജി തലക്കുളം, ജോസ് മറ്റമുണ്ടയിൽ, തോമസ് പാലക്കുഴയിൽ, വക്കച്ചൻ മേനാംപറമ്പിൽ, തോമസ് ആർ.വി. ജോസ്, ടോണി തൈപ്പറമ്പിൽ, സോമശേഖരൻ നായർ, സുരേഷ് കൈപ്പട, ബിനോയി കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.