എരുമേലി: എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയനിലെ ഇടകടത്തി 1215ാം ശാഖായിൽ യൂത്ത് മൂവ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു. യൂത്ത്മൂവ്മെന്റ് എരുമേലി യുണിയൻ ചെയർമാൻ ഷിൻ ശ്യാമളൻ അദ്ധ്യക്ഷത വഹിച്ചു. കിരൺ കുംബുക്കൽ (പ്രസിഡന്റ്) വൈശാഖ് മത്തേടത്ത് (സെക്രട്ടറി) അനന്തു അനോജ് (വൈ:പ്രസിഡന്റ്) ശരത്ത് ( യുണി: കമ്മറ്റിയംഗം), ദീപക്, സച്ചിൻ,വിനായക്, കാർത്തിക് , അശ്വിൻ,.ദീപക്, ഗുരുപ്രസാദ് (കമ്മറ്റി അംഗങ്ങൾ) കാർത്തിക് ,വൈശാഖ് (സൈബർ കമ്മറ്റി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. യോഗത്തിൽ ഇടകടത്തി ശാഖ പ്രസിഡന്റ് സാംബശവൻ, സെക്രട്ടറി നാരായണൻ വട്ടക്കാലായിൽ, യൂണിയൻ കമ്മറ്റി അംഗം വിശ്വനാഥൻ പതാലിൽ, റെജിമോൻ പൊടിപ്പാറ എന്നിവർ സംസാരിച്ചു.