കട്ടപ്പന: കൊവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ വൃദ്ധൻ മരിച്ചു. അണക്കര അശ്വതിഭവനിൽ നാരായണ പണിക്ക(79) രാണ് മരിച്ചത്. ശ്വാസം മുട്ടൽ അടക്കമുള്ള അസുഖങ്ങളെ തുടർന്ന് നാലുദിവസമായി ഇദ്ദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് നടത്തിയ ആന്റിജൻ പരിശോധനയിലാണ് നാരായണ പണിക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.