crime

കോട്ടയം: കൈക്കുഞ്ഞുമായി അയൽവീട്ടിൽ അഭയം തേടിയ അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വേട്ടേറ്റ് മരിച്ച ലക്ഷ്മണന്റെ (50) ഘാതകൻ പിടിയിൽ. ഇടുക്കി അ​ടി​മാ​ലി​ ​ഇ​രു​മ്പു​പാ​ലം​ ​പു​ല്ലാ​ട്ട് ​മു​ഴി​യി​ൽ​ ​ഇ​ക്ബാ​ലിനെയാണ് ​(​54​)​ ഇന്ന് പുലർച്ചെ മൂന്നാർ ഡിവൈ.എസ്.പി എം.രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.

ചിക്കണാംകുഴി ആദിവാസി സങ്കേതത്തിലെ ലക്ഷ്മണനാണ് വെട്ടേറ്റ് മരിച്ചത്. ലക്ഷ്മണനോടൊപ്പം താമസിക്കുന്ന കുടിനിവാസ് ലഷീദയെയും (30) ആറു മാസം പ്രായമുള്ള കുട്ടിയെയും പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഷീദയുടെ കഴുത്തിൽ വെട്ടേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ​ല​ക്ഷ​മ​ണ​ന്റെ​ ​ഭാ​ര്യ​ ​മ​ല്ലി​ക​യെ​ ​ആ​ക്ര​മി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​അ​വ​ർ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടുകയായിരുന്നു. ​മദ്യപിച്ച് വീട്ടിലെത്തിയ ഇക്ബാൽ ലഷീദയുമായി വാക്കേറ്റമുണ്ടായി. ആക്രമിക്കാൻ ശ്രമിക്കുന്നതിനിടയിൽ അയൽവാസിയായ ലക്ഷ്മണയുടെ വീട്ടിൽ കൈക്കുഞ്ഞുമായി റഷീദ അഭയം തേടുകയായിരുന്നു. വീടിനുള്ളിൽ അഭയം തേടിയ ലഷീദയെ വെട്ടുകത്തിക്ക് വെട്ടി. കുഞ്ഞിനെ വെട്ടാൻ അരിവാൾ ഉയർത്തിയതോടെ തടസം പിടിക്കാൻ ചെന്ന ലക്ഷ്മണനെ ഇയാൾ വെട്ടി വീഴ്ത്തുകയായിരുന്നു. നിലത്തുവീണ ലക്ഷ്മണൻ താമസിയാതെ മരണമടഞ്ഞു. ലക്ഷ്മണൻ മരിച്ചുവെന്ന് അറിഞ്ഞതോടെ ഇയാൾ വെട്ടുകത്തി ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു.കഴുത്തിന് വെട്ടേറ്റ് രക്തം വാർന്നുകിടന്ന ലഷീദയെയും പരിക്കുകളേറ്റ കുട്ടിയെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മരിച്ച ലക്ഷ്മണനുമായി ഇക്ബാലിന് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. ഇവർ ഉറ്റ ചങ്ങാതിമാരായിരുന്നു. എന്നാൽ ഒരു മാസം മുമ്പ് ചാരായം വാറ്റിയതിന് ഒറ്റുകൊടുത്തത് ഇക്ബാൽ ആണെന്ന് പറഞ്ഞ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. അങ്ങനെയിരിക്കെയാണ് ലഷീദ അഭയംതേടി ലക്ഷ്മണന്റെ വീട്ടിലേക്ക് കൈക്കുഞ്ഞുമായി ഓടിയെത്തിയത്. ലക്ഷ്മണന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.