cheruthoni

കോട്ടയം: 2018​ലെ​ ​പ്ര​ള​യ​ത്തിൽ ​ത​ക​ർ​ന്ന​ ​ചെ​റു​തോ​ണി​ ​പാ​ലം​ ​പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​തി​ന് അനുമതിയായി. ഇതിന്റെ നിർമ്മാണോദ്ഘാടനം ​കേ​ന്ദ്ര ​ഉ​പ​രി​ത​ല​ ​ഗ​താ​ഗ​ത​ ​മ​ന്ത്രി​ ​നി​തി​ൻ​ ​ഗ​ഡ്ഗ​രി​ ​അടുത്തമാസം ആദ്യം നി​ർ​വ്വ​ഹി​ക്കും. ഇ​ടു​ക്കി​ ​ഡാ​മി​ൽ​ ​നി​ന്നു​ള്ള​ ​അ​ധി​ക​ ​​ജ​ലം​ ​ഒ​ഴു​ക്കി​ ​വി​ടാ​ൻ​ ​ക​ഴി​യും​ ​വി​ധ​മാണ് പാലം ​രൂ​പ​ക​ല്പ​ന​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.

അടിമുടി മാറ്റം

23.83​ ​കോ​ടി​ ​രൂ​പ​യുടെ പാലമാവും പണിയുക. 120​ ​മീ​റ്റ​ർ​ ​നീ​ള​മുണ്ടാവും പാലത്തിന്. കൂടാതെ ​ഇ​രു​വ​ശ​ങ്ങ​ളി​ലും​ ​ന​ട​പ്പാ​ത​ ​ഉ​ൾ​പ്പെ​ടെ​ 18​ ​മീ​റ്റ​ർ​ ​വീ​തി​യുമുണ്ട്. ​40​ ​മീ​റ്റ​ർ​ ​നീ​ള​ത്തി​ൽ​ 3​ ​സ്പാ​നു​ക​ളു​ണ്ടാ​വും. ആ​ധു​നി​ക​ ​രീ​തി​യി​ലു​ള്ള​ ​കൈ​വ​രി​യും​ ​ക്രാ​ഷ് ​ബാ​രി​യ​റും,​ ​ഇ​രു​വ​ശ​ങ്ങ​ളി​ലും​ ​ഭി​ന്ന​ശേ​ഷിക്കാ​ർ​ക്ക് ​സ​ഞ്ച​രി​ക്കു​ന്ന​തി​നു​ള്ള​ ​പ്ര​ത്യേ​ക​ ​വഴിയും എസ്റ്റിമേറ്റിൽ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.​ 90​ ​മീ​റ്റ​ർ​ ​വീ​ത​മു​ള്ള​ 2​ ​അ​പ്രോ​ച്ച് ​റോ​ഡി​ലും​ ​പാ​ല​ത്തി​ന്റെ​ ​ഇ​രു​വ​ശ​ങ്ങ​ളി​ലും​ ​സോ​ളാ​ർ​ ​ലൈ​റ്റു​ക​ളും​ ​സ്ഥാ​പി​ക്കും.

മ​ധു​ര​ ​കേ​ന്ദ്ര​മാ​യി​ ​പ്ര​വ​ർ​ക്കു​ന്ന​ ​കെ.​എ​സ്.​ആ​ൻ​ഡ് ​ക​മ്പ​നി​യാ​ണ് ​ക​രാ​ർ​ ​ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​ജി​ല്ലാ​ ​ആ​സ്ഥാ​ന​ ​പ​ട്ട​ണ​മാ​യ​ ​ചെ​റു​തോ​ണിയു​ടെ​ ​മു​ഖ​ച്ഛാ​യ​ ​മാ​റ്റാ​ൻ​ ​ക​ഴി​യും വിധമാണ് പാലം രൂപകല്പന ചെയ്തിട്ടുള്ളത്. ​വ​ലി​യ​ ​പ്ര​ള​യ​ത്തെ​ ​അ​തി​ജീ​വി​ക്കാ​ൻ​ പുതിയ പാലത്തിന് ക​ഴി​യു​മെന്ന് ഡീൻ കുര്യാക്കോസ് എം.പി വ്യക്തമാക്കി. ​2018​ലെ​ ​പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് ​ത​ക​ർ​ന്ന​ ​ചെ​റു​തോ​ണി​ ​പാ​ലം​ ​പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​തി​ന് ​അ​ന്ന് ​സ​മ​ർ​പ്പി​ച്ച​ ​സി​ഗ്‌​നേ​ച്ച​ർ​ ​പാ​ല​ത്തി​ന്റെ​ ​പ​ദ്ധ​തി​ 2019​ ​ഓ​ഗ​സ്റ്റി​ൽ​ ​കേ​ന്ദ്ര​ ​ഉ​പ​രി​ത​ല​ ​ഗ​താ​ഗ​ത​വ​കു​പ്പ് ​ത​ള്ളി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ആ​ധു​നി​ക​ ​രീ​തി​യി​ൽ​ ​പാ​ലം​ ​നി​ർ​മ്മി​ക്കു​ന്ന​തി​ന് ​വി​വി​ധ​ ​കോ​ണു​ക​ളി​ൽ​ ​നി​ന്നും​ ​ആ​വ​ശ്യം​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​സം​സ്ഥാ​ന​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന്റെ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​വീ​ണ്ടും​ ​കേ​ന്ദ്ര​ഉ​പ​രി​ത​ല​ ​ഗ​താ​ഗ​ത​വ​കു​പ്പി​ന് ​സ​മ​ർ​പ്പി​ക്കുകയായിരുന്നു.