ചങ്ങനാശേരി: നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. വാഴപ്പള്ളി വാലയിൽ വീട്ടിൽ പരേതനായ പദ്മജന്റെ മകൻ പി.വി.ഹരി (23) ആണ് മരിച്ചത്. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൂനന്താനം സ്വദേശി അസീമിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച അലുമിനിയം ഫാബ്രിക്കേഷൻ വർക്കിന്റെ എസ്റ്റിമേറ്റ് എടുക്കുന്നതിനായി നാലുകോടിയിൽ പോയി മടങ്ങിവരുന്നതിനിടെ രാത്രി 10.30 ഓടെയാണ് അപകടം. ഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹരിയെ രക്ഷിക്കാനായില്ല. മാതാവ്: മായ. എസ്.എൻ.ഡി.പി യോഗം 5229ാം വാഴപ്പള്ളി പടിഞ്ഞാറ് ഗുരുകുലം ശാഖ യൂത്ത് മൂവ്‌മെന്റ് കമ്മിറ്റി അംഗമാണ് ഹരി.സംസ്കാരം ഇന്ന് വൈകുന്നേരം 5.30 ന് ആനന്ദാശ്രമം ശ്മശാനത്തില്‍.