കോട്ടയം: സൈബർ ഡോം നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ ഇരുനൂറോളം വാട്‌സ്ആപ്പ് , ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ. ആദ്യ രണ്ടു ഘട്ടങ്ങളിലായി സൈബർ സെൽ പതിനഞ്ചു പേരെ അറസ്റ്റ് ചെയ്യുകയും കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.
ഐപി ലഭിച്ചു
രാജ്യാന്തര തലത്തിൽ തന്നെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതും ക്രിമിനൽക്കുറ്റമാണ്. ഇത്തരത്തിലുള്ള സൈറ്റുകളുടെ പട്ടിക സംസ്ഥാന പൊലീസിന് ഇന്റർ പോൾ കൈമാറിയിരുന്നു. ഈ സൈറ്റുകളിൽ സ്ഥിരമായി സന്ദർശിക്കുന്ന ചില ഐപി വിലാസങ്ങൾ ജില്ലയിൽ നിന്നുള്ളതാണ് .
സേഫ് ടെലഗ്രാം
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നവർ സുരക്ഷിത താവളമാക്കിയിരിക്കുന്നത് ടെലഗ്രാം അക്കൗണ്ടിനെയാണ്. സൈബർ സെല്ലിന് കൃത്യമായി ഈ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ സാധിക്കാറില്ല. എന്നാൽ, ഇന്റർപോൾ നൽകിയിരിക്കുന്ന ഐപി വിലാസത്തിൽ കൂടുതലും ടെലഗ്രാം അക്കൗണ്ടുകളാണുതാനും.