dhamu

വൈക്കം : പ്രശസ്ത കാഥികനും പ്രഭാഷകനുമായിരുന്ന വൈക്കം ദാമു മാസ്​റ്റർ (74) നിര്യാതനായി. വൈക്കം സത്യാഗ്രഹ സ്മാരക ആശ്രമം എൽ. പി. സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. കഥാപ്രസംഗ രംഗത്ത് ഒട്ടേറെ വേദികളിൽ മികവ് പുലർത്തിയ കലാകാരനായിരുന്നു. സാമുദായിക സാമൂഹ്യ സാംസ്‌കാരിക രംഗത്തും ശ്രദ്ധേയനായിരുന്നു.
എസ്.എൻ.ഡി. പി യോഗം വൈക്കം യൂണിയന്റെ ഡയറക്ടർ ബോർഡ് മെമ്പർ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ, 1295-ാം ചെമ്മനത്തുകര ശാഖാ പ്രസിഡന്റ്, വൈ ബയോ ജൈവകർഷക സൊസൈ​റ്റി ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ; രതി (എരൂർ വെട്ടുവേലിൽ കുടുംബാംഗം). മകൻ; ശ്രീജിത്ത് (ഗൾഫ്), മരുമകൾ; വിനിത. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വൈക്കം മുണ്ടുപറമ്പിൽ (വിപിൻ ഭവനിൻ) വീട്ടുവളപ്പിൽ.