പാലാ:കൊവിഡ് മൂലം നിറുത്തിവച്ചിരുന്ന കെ.എസ്.ആർ.ടി.സി ദീർഘദൂര മലബാർ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുന്നു. നേരെത്തെ യാത്രക്കാരുടെ ആവശ്യപ്രകാരം രണ്ട് സ്പെഷ്യൽ സർവീസുകൾ മാത്രമാണ് നടത്തിയിരുന്നത്. സ്പെഷ്യൽ സർവീസ് വിജയമായതോടെയാണ് സ്ഥിരം സർവീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചത്. നാളെ പാലാ ഡിപ്പോയിൽ നിന്നും കൊന്നക്കാടിനാണ് ആദ്യ സർവീസ് .തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. പാലാ നിന്നും വൈകുന്നേരം 4.45 നു പുറപ്പെടുന്ന ബസ് എറണാകുളം വഴി കൊന്നക്കാട് പുലർച്ചെ 5.55 ന് എത്തിച്ചേരും.

തിരികെ വൈകിട്ട് 3.30 നു കൊന്നക്കാട് നിന്നും തിരിക്കുന്ന ബസ് വെള്ളരിക്കുണ്ട് , ചെറുപുഴ ,ഉദയഗിരി, കണ്ണൂർ, എറണാകുളം വഴി പിറ്റേന്ന് പുലർച്ചെ 5ന് പാലായിൽ എത്തിച്ചേരും. കൂടുതൽ വിവരങ്ങൾക്ക്: 048122212250