പൊൻകുന്നം:ചിറക്കടവ് വെസ്റ്റ് പബ്ലിക് ലൈബ്രറിയുടെ ഓഫീസ് മന്ദിരത്തിന്റെയും ഹാളിന്റെയും ശിലാസ്ഥാപനം നടന്നു. 5 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് അഡ്വ.കെ. ആർ. ഷാജി അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി .എൻ. ഗിരീഷ് കുമാർ, ബി.സുനിൽ, ലൈബ്രറി സെക്രട്ടറി അരുൺ എസ.് നായർ, . കെ .ലാൽ എന്നിവർ പങ്കെടുത്തു.