എരുമേലി :എരുമേലി പഞ്ചായത്തിലെ ഏഴാം വാർഡ് നേർച്ചപ്പാറയിൽ ഇന്ന് പതിനൊന്നോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നേർച്ചപ്പാറയിലേക്കുള്ള റോഡുകൾ പൊലീസ് അടച്ചു .ഇന്നലെ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രദേശത്ത് കൊവിഡ് രോഗികളുടെ എണ്ണം 15 ആയി. പ്രായമുള്ളവരും രോഗബാധിതരിൽ ഉൾപ്പെടുന്നു. രോഗ ബാധിതരെ എല്ലാവരെയും കാപ്പാട് കൊവിഡ് സെന്ററിലേക്ക് മാറ്റി .രോഗവ്യാപനം തടയുന്നതിനായി കടുത്ത നിയന്ത്രണം പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രകൾക്കും നിയന്ത്രണമുണ്ട്. ഇന്ന് ആന്റിജൻ ടെസ്റ്റ് എം.ഇ.എസ് ഹോസ്റ്റൽ കെട്ടിടത്തിൽ നടക്കും.