കട്ടപ്പന: കൊവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ച ഗൃഹനാഥന്റെ സംസ്‌ക്കാരം നടത്തി. അണക്കര അശ്വതിഭവനില്‍ നാരായണ പണിക്ക(79) രാണ് മരിച്ചത്. ശ്വാസം മുട്ടല്‍ അടക്കമുള്ള അസുഖങ്ങളെ തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിനു ഞായറാഴ്ച രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. . ഭാര്യ ചന്ദ്രവല്ലി (റിട്ട. അദ്ധ്യാപിക, അണക്കര ഗവ. സ്‌കൂള്‍). മക്കള്‍. അഭിലാഷ് എന്‍.നായര്‍, രശ്മി. എന്‍.നായര്‍(ദുബായ്). മരുമക്കള്‍: ശുഭ മേനോന്‍, സുനില്‍ കുമാര്‍ (ദുബായ്)