അടിമാലി :അടിമാലി ബ്ലോക്ക് റീട്ടെയിൽ വ്യാപാരി വെൽഫയർ സഹകരണ സംഘം ഇന്ന് രാവിലെ 9 ന് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. എസ് രാജേന്ദ്രൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്യും. ജോയിന്റ് രജിസ്ട്രാർ എച്ച് അൻസരി സ്ഥിര നിക്ഷേപവും ജോയിന്റ് ഡയറക്ടർ എം കെ വിശ്വനാഥൻ എം ഡി എസും ഉദ്ഘാടനം ചെയ്യും. ഗ്രാമീണ വിനോദസഞ്ചാര മേഖല ഏകോപിപ്പിക്കുക, വ്യാപര മേഖലയിൽകൂടി ജില്ലയിലെ ടൂറിസം ഏകോപിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. വാർത്താ സമ്മേളനത്തിൽ സംഘം പ്രസിഡന്റ് പി കെ രാജൻ, ഭരണസമിതി അംഗങ്ങളായ സി ഡി ഷാജി , ഇബ്രാഹിം ഇഞ്ചക്കുടി, എം എ പോൾ, ടി കെ സുധേഷ് കുമാർ , സെക്രട്ടറി എം കെ രത്‌നൻ എന്നിവർ പങ്കെടുത്തു .