അടിമാലി: അടിമാലി ബ്ലോക്ക് റീട്ടെയിൽ വ്യാപാരി വെൽഫയർ സഹകരണ സംഘം പ്രവർത്തന മാരംഭിച്ചു . മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി കെ രാജൻ അദ്ധ്യക്ഷനായി . എസ് രാജേന്ദ്രൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ആദ്യ നിക്ഷേപവും എംഎൽഎ സ്വീകരിച്ചു . ജോയിന്റ് രജിസ്ട്രാർ എച്ച് അൻസാരി സ്ഥിര നിക്ഷേപവും ജോയിന്റ് ഡയറക്ടർ എം കെ വിശ്വനാഥൻ എം ഡി എസും ഉദ്ഘാടനം ചെയ്തു. ഈറ്റ കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി അലക്‌സാണ്ടർ, ഭരണസമിതി അംഗങ്ങളായ സി ഡി ഷാജി , ഇബ്രാഹിം ഇഞ്ചക്കുടി,ടി കെ സധേഷ് കുമാർ , ഗ്രേസി പൗലോസ്, നിർമ്മല സാബു എന്നിവർ പങ്കെടുത്തു. സെക്രട്ടറി എം കെ രത്‌നൻ സ്വാഗതവും എം എ പോൾ നന്ദിയും പറഞ്ഞു. ലൈബ്രറി റോഡിൽ രചന പ്രസ് ബിൽഡിംഗിലാണ് സംഘം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.