തുരുത്തി: ഗുരുധർമ്മ പ്രചരണസഭ 372-ാം നമ്പർ തുരുത്തി യൂണിറ്റിന്റെ ഉദ്ഘാടനം കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ നിർവഹിച്ചു. സഭാ പി.ആർ.ഒ ഇ.എം സോമനാഥ് അദ്ധ്യക്ഷത വഹിച്ചു. പി.കെ രഘുദാസ്, മുൻ പി.ആർ.ഒ ആർ.സലിംകുമാർ, ജില്ലാ സെക്രട്ടറി സുകുമാരൻ വാകത്താനം, ഡോ.ബീനാ സുരേഷ്, ബാലകൃഷ്ണൻ പാത്താമുട്ടം, പ്രകാശിനി ഗണേശൻ, രാജപ്പൻ വെള്ളാർകാട് എന്നിവർ സംസാരിച്ചു. രാജപ്പൻ വെള്ളാർകാട് (പ്രസിഡന്റ്), രാധാകൃഷ്ണൻ ചെട്ടിശേരി (വൈസ് പ്രസിഡന്റ്), ഷൈൻ വള്ളിക്കുന്നേൽ (സെക്രട്ടറി), സനൽകുമാർ പയ്യമ്പള്ളി (ജോ.സെക്രട്ടറി), പി.കെ രഘുദാസ് ( ഖജാൻജി), ചെല്ലപ്പൻ കൊച്ചുപുരയ്ക്കൽ,സനൽകുമാർ കാലായിപ്പറമ്പ്, സന്തോഷ്കുമാർ ചെമ്പകശേരി, അനീഷ് കൂട്ടുമ്മേൽ, പി.കെ രാജു, കാലായിപ്പറമ്പ്, പുഷ്പകുമാരി വെള്ളാർകാട് (കമ്മറ്റിയംഗങ്ങൾ) എന്നിവരെ യൂണിറ്റ് ഭാരവാഹികളായി തിരഞ്ഞെടുത്തു. രക്ഷാധികാരികളായി പി.എം ചന്ദ്രൻ, ബിജു വിജയ എന്നിവരെ തിരഞ്ഞെടുത്തു.