കോട്ടയം : അയ്മനം ഗ്രാമപഞ്ചായത്ത് ടൂറിസം മേഖലയിൽ നടത്തിയ ജനകീയ കൂട്ടായ്മയ്ക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. മാതൃക ഉത്തരവാദിത്വ ഗ്രാമം എന്ന പദ്ധതിയിലൂടെ അയ്മനം സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കി വിജയിപ്പിച്ച ആദ്യ പഞ്ചായത്തായി .
അയ്മനം നേടിയത്
സ്പെഷൽ ടൂറിസം ഗ്രാമസഭ :ചീപ്പുങ്കൽ പാർക്ക് പദ്ധതിയും വലിയമടക്കുഴി പദ്ധതിയും സ്പെഷ്യൽ ടൂറിസം ഗ്രാമസഭ പാസാക്കിയതാണ്
തൊഴിൽ പരിശീലനം : ആദ്യ ഘട്ടത്തിൽ 607 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ട പരിശീലനത്തിന്റെ ഉദ്ഘാടനം 17 ന് നടക്കും
ഉത്തരവാദിത്ത ടൂറിസ മിഷനുമായി ബന്ധപ്പെട്ട് 118 സംരംഭങ്ങൾ പ്രവർത്തന സജ്ജമായി.10 എണ്ണം പ്രവർത്തനം ആരംഭിച്ചു. 14 യൂണിറ്റുകളുടെ ഉദ്ഘാടനം 17ന്
പ്രാദേശിക ടൂറിസം പ്രവർത്തനങ്ങളും ഇവന്റുകളും ആരംഭിച്ചതിന്റെ ഭാഗമായി - ആമ്പൽ ഫെസ്റ്റ് ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സൗഹൃദ ടൂർ പാക്കേജുകൾ വില്ലേജ് വാക്ക്, പാഡി ഫീൽഡ് വാക്ക് പദ്ധതികൾ, സൈക്കിൾ ടൂർ പാക്കേജുകൾ നടന്നു വരുന്നു.
കൾച്ചറൽ എക്സ്പീരിയൻസ് പാക്കേജ് :- സംസ്ഥാനാടിസ്ഥാനത്തിലുള്ള പാക്കേജിൽ അയ്മനത്തെ ഉൾപ്പെടുത്തി പാക്കേജ് തയ്യാറായി. 17ന് പ്രഖ്യാപിക്കും.
തദ്ദേശ ടൂർ സഹായികൾ / ഗൈഡുമാർ. ഒരു സ്റ്റേറ്റ് ലവൽ ഗൈഡും 24 കമ്യൂണിറ്റി ടൂർ ലീഡർമാരും ഉണ്ട്.
വാട്ടർ ഔട്ട് ലറ്റുകൾ - 4 വീടുകളിൽ ഓപ്പൺ ഐസ് പ്രോജക്ടുമായി ചേർന്ന് വാട്ടർ ഔട്ട് ലറ്റുകൾ സ്ഥാപിച്ചു.
മാലിന്യ സംസ്കരണത്തിന് പ്രത്യേക ഊന്നൽ : വീടുകളിൽ നിന്ന് മാലിന്യസംസ്കരണത്തിന് ഗ്രൂപ്പുകളുണ്ട്.
ടൂറിസം മേഖല പ്ലാസ്റ്റിക് വിമുക്തമാക്കാൻ പദ്ധതി - ഹൗസ് ബോട്ടുകൾ, ശിക്കാരകൾ , മോട്ടോർ ബോട്ടുകൾ എന്നിവയും റിസോർട്ടു പ്ലാസ്റ്റിക് വിമുക്തമായി.
ഡെസ്റ്റിനേഷൻ കോഡ് ഒഫ് കോണ്ടക്ട് : ടൂറിസ്റ്റുകൾക്കും സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കുമുള്ള കരട് തയ്യാറാക്കി.
പ്രാദേശിക ടൂറിസം റിസോർസ് മാപ്പിങ്ങ് നടത്തി. കരട് ഡയറക്ടറി പഞ്ചായത്തിന് കൈമാറി.
ഇനി നടക്കേണ്ടത്
മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമം പ്രഖ്യാപനം
യൂണിറ്റുകളുടെ ഉദ്ഘാടനം
കൾച്ചറൽ എക്സ്പീരിയൻസ് പാക്കേജ് പ്രഖ്യാപനം
400 പേർക്കുള്ള രണ്ടാം ഘട്ട പരിശീലനം
അക്കോമഡേഷൻ യൂണിറ്റുകളെ ടൂറിസത്തിന്റെ ഭാഗമാക്കൽ