ചങ്ങനാശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിഹിതം വെട്ടികുറച്ചതിനെതിരെ കോൺഗ്രസ് ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് കൗൺസിലർമാർ നഗരസഭാ കവാടത്തിൽ സത്യാഗ്രഹസമരം നടത്തി. കെ.പി.സി.സി സെക്രട്ടറി പി.എസ് രഘുറാം ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷൈനി ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി രാജീവ് മേച്ചേരി, പാർലമെന്ററി പാർട്ടി ലീഡർ സെബാസ്റ്റ്യൻ മാത്യു മണമേൽ, മണ്ഡലം പ്രസിഡന്റുമാരായ സിയാദ് അബ്ദുൽ റഹ്മാൻ, ബാബു തോമസ്,ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.എച്ച് ഷാജഹാൻ, കൗൺസിലന്മാരായ മാർട്ടിൻ സ്‌ക്കറിയ, സിബി തോമസ്, ഷംനാ സിയാദ്, അന്നമ്മ രാജു ചാക്കോ,പുഷ്പ ലിജോ,സിബി കൈതാരം,ഗീതാ ശ്രീകുമാർ,സജ്ജാദ് മുഹമ്മദ്, സനീഷ് സണ്ണി,റെജികേളമ്മാട്ട്,ലിജോ,കതിരേശൻ എന്നിവർ പങ്കെടുത്തു.