കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ഇന്ന് ആരംഭിക്കും. ഫ്രാങ്കോയുടെ അപേക്ഷ പരിഗണിച്ച്, വിചാരണ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് കോടതി മാദ്ധ്യമങ്ങളെ വിലക്കിയിട്ടുണ്ട്.
ജലന്ധർ രൂപതാ അദ്ധ്യക്ഷനായിരിക്കെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന ആരോപണം ഉയർത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ. ബാബുവും പ്രതിക്ക് വേണ്ടി സി.എസ് അജയനും കോടതിയിൽ ഹാജരാകും.