ചങ്ങനാശേരി: അസംപ്ഷൻ ഓട്ടോണമസ് കോളേജിൽ പുതുതായി നിർമിക്കുന്ന പി.ജി ബ്ലോക്കിന്റെ ശിലാസ്ഥാപന കർമ്മം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. കോളേജ് മാനേജർ മോൺ.തോമസ് പാടിയത്ത്, അതിരൂപതാ പ്രൊക്യുറേറ്റർ ഫാ.ചെറിയാൻ കാരിക്കൊമ്പിൽ, പ്രിൻസിപ്പൽ സിസ്റ്റർ ചെറുകുസുമം സിഎംസി, വൈസ് പ്രിൻസിപ്പൽമാരായ റവ.ഡോ.തോമസ് പാറത്തറ, ഡോ.അനിത ജോസ്, റൂസ കോർഡിനേറ്റർ ഡോ.ജിക്‌സി ഐസക്, ഫാ.ജോഷ്വാ തുണ്ടത്തിൽ, ഫാ.എബി പുതുശേരി, ഫാ.റ്റിന്റു പറപ്പള്ളിൽ എന്നിവർ പങ്കെടുത്തു.