ചങ്ങനാശേരി: മേഖലയിൽ കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലാണ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായത്. ചൊവ്വാഴ്ച്ച മേഖലയിൽ 31 പേർക്കാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 30 പേർക്ക് സമ്പർക്കത്തിലൂടെയും ഒരാൾ അന്യസംസ്ഥാനത്തു നിന്നും എത്തിയതുമാണ്. വാഴപ്പള്ളി 16, തൃക്കൊടിത്താനം 9, കുറിച്ചി 2, ചങ്ങനാശേരി 3, മാടപ്പള്ളി 1 എന്നിങ്ങനെയാണ് പഞ്ചായത്ത് തലത്തിൽ രോഗികളുടെ
എണ്ണം. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടയിൽ 61 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.