അടിമാലി.കൊന്നത്തടി കാറ്റാടിപ്പാറയ്ക്ക് സമീപം റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻ കുടി കുരിശുങ്കൽ ഇലഞ്ഞിമൂട്ടിൽ മനോജാ (42) ണ് മരിച്ചത്.കാറ്റാടിപ്പാറയ്ക്ക് സമീപം അഞ്ചു മുക്കിലെ റോഡുവക്കിൽ ഇന്നലെ വൈകിട്ട്നാലിന് നാട്ടുകാർ മൃതദേഹം കണ്ടെത്തുകയായിരുന്നു.പാറയിൽ നിന്ന് തെന്നി വീണതാകാം എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു .കാർഷിക ജോലികളിൽ ഏർപ്പെട്ട് കഴിഞ്ഞിരുന്ന ഇയാൾ അവിവാഹിതനാണ് വെള്ളത്തൂവൽ പൊലീസ് മേൽ നടപടി സ്വീകരിച്ചു.