കുറവിലങ്ങാട് : കുറവിലങ്ങാട് അർബൻ വെൽഫെയർ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഉദ്ഘാടനം ഇന്ന് 4 ന് വി.എൻ വാസവസൻ എക്സ് എം.എൽ.എ നിർവഹിക്കും. സംഘം പ്രസിഡന്റ് സി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി ആദ്യ നിക്ഷേപം സ്വീകരിക്കും. സംഘം ആരംഭിക്കുന്ന ജി.ഡി.സി.എസിന്റെ ഉദ്ഘാടനം സഹകരണ ജോയിന്റ് രജിസ്ട്രാർ എൻ.പ്രദീപ് കുമാർ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ദിവാകരൻ. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ. സിറിയക്ക്, കെ.ജി രമേശൻ, കെ.കെ. ശശികുമാർ, ബേബി തൊണ്ടാംകുഴി, തോമസ് കണ്ണന്തറ, ജോജോ ആളോത്ത്, പി.ഓ. വർക്കി, യു.ഡി മത്തായി, സുരേഷ് കുമാർ കെ, ടോണി പെട്ടയ്ക്കാട്ട്, ബിനു നീറോസ്, ഡാർലിംഗ് ചെറിയാൻ ജോസഫ്, വി.എസ് സദാനന്ദശങ്കർ എന്നിവർ പ്രസംഗിക്കും.