കാഞ്ഞിരപ്പള്ളി : വിശ്വകർമ്മ സർവീസ് സൊസൈറ്റി കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ കന്യാ സംക്രാന്തി വിശ്വകർമ്മ ദിനം ലളിതമായി ആഘോഷിക്കും. വിവിധ ശാഖകളിൽ പതാക ഉയർത്തൽ, വിശ്വകർമ്മ ദേവ പൂജ, വിശ്വകർമ സഹസ്ര നാമാർച്ചന, പ്രസാദ വിതരണം എന്നിവ നടക്കും. ഭവനങ്ങൾ തോറും പതാക ഉയർത്തി വിശ്വകർമ്മദേവ പൂജയും വൈകിട്ട് ഭജനയും നടത്തും. കാഞ്ഞിരപ്പള്ളി യൂണിയനിൽ രാവിലെ 9 ന് വൈസ് പ്രസിഡന്റ് കെ. എൻ. സുകുമാരൻ ആചാരി പതാക ഉയർത്തും. 10ന് വിശ്വകർമ്മദേവ പൂജ, അർച്ചന, മധുര പലഹാര വിതരണം എന്നിവ നടക്കും.