അടിമാലി.1964 ലെ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക സർവ്വകക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസിന്റെ നേതൃത്ത്വത്തിൽ അടിമാലിയിൽ ഉപവാസ സമരം ആരംഭിച്ചു. മുൻ എം എം എൽ എ എ കെ മണിയുടെ നേതൃത്തത്തിൽ നടന്ന ഉപവാസ സമരം കെ പി സി സി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ് ഉദ്ഘാടനം ചെയ്തു.
. ജനങ്ങളോട് സത്യങ്ങൾ തുറന്ന് പറയാൻ വൈദ്യുതി മന്ത്രി എം എം മണി എസ് രാജേന്ദൻ എം എൽ എ അടക്കമുള്ള ജനപ്രതിനിധികൾ തയ്യാറാകണമെന്ന് റോയ് കെ പൗലോസ് ആവശ്യപ്പെട്ടു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.സമാപന സമ്മേളനം ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു.ഇ.എം. ആഗസ്തി, അഡ്വ.എസ്. അശോകൻ, തോമസ് രാജൻ, എം.എൻഗോപി, എ.പി.ഉസ്മാൻ ,പി .വി.സ്‌കറിയ, ബാബു പി.കുര്യാക്കോസ്, ഒ.ആർ ശശി, അഡ്വ.സേനാപതി വേണു.ഇൻഫന്റ് തോമസ്, ടോണി തോമസ്, വിജയകുമാർ, ജി മുനിയാണ്ടി, ജിയോ മാത്യു, മനോജ് മുരളി, ജോൺ സി.ഐസക്, സി.എസ് നാസ്സർ, ഹാപ്പി കെ.വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു..