പാലാ : മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരിശുപള്ളി കവലയിൽ സായാഹ്‌ന ധർണ നടത്തി. ജില്ലാ സെക്രട്ടറി കെ.പി.സന്തോഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി പാലാ, സജി മുകളേൽ മൂന്നിലവ്, ബിഡ്‌സൺ മല്ലികശ്ശേരി, സനീഷ് ചിറയിൽ, ബിനു വിളക്കുമാടം,ശിവദാസൻ മത്തോലി തുടങ്ങിയവർ പങ്കെടുത്തു.