പാലാ : റോഡിൽ ഗട്ടറിൽ വീണ് മരിച്ച ഹോട്ടൽ തൊഴിലാളിയായ കരൂർ അന്ത്യാളം പൂവേലിത്താഴെ റോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു.
ജോസ് മോൻ മുണ്ടയ്ക്കൽ, തോമസ് മുടക്കാലിൽ, എബ്രഹാം തോമസ് നിലക്കപ്പള്ളിൽ, ബാബു മുകാല, ജോഷി വട്ടക്കന്നേൽ, ഔസേപ്പച്ചൻമഞ്ഞകന്നേൽ, ജോസ് കുഴികുളം,സജി ഓലിക്കര, മൈക്കിൾ കാവുകാട്ട്, നിധിൻ സി. വടക്കൻ , കുട്ടിച്ചൻ ചവറനാനിക്കൽ , ഷാജി മാവേലി, മെൽബിൻ പറമുണ്ട , ജെയിൻ രാജൻ, ടോം ജോസഫ്, ലിബിൻ ടോം തുടങ്ങിയവർ സംസാരിച്ചു