കോട്ടയം : പട്ടികജാതി പെൺകുട്ടികൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ സംസ്ഥാന വ്യാപകമായി താലൂക്ക് കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിൽ മഹിളാ ഐക്യവേദി പ്രതിഷേധ ധർണ നടത്തി. കോട്ടയം ഗാന്ധി സ്‌ക്വയറിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഗീതാ രവി, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, മഹിളാ ഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷ വിനോദിനി വിജയകുമാർ, താലൂക്ക് ജനറൽ സെക്രട്ടറി ഷൈനി രതീഷ്, ചിത്ര സിദ്ധാർഥ്, മുൻസിപ്പൽ സമിതി സെക്രട്ടറി സ്വപ്ന സ്വരേഷ്, സി.കൃഷ്ണകുമാർ, സി.വി. വിശ്വൻ, സതീശ് പനത്തറ എന്നിവർ നേതൃത്വം നൽകി.