പാലാ : സർക്കാരിന്റെ തദ്ദേശസ്ഥാപനങ്ങളുടെ ശുചിത്വ പദവി നിർണയം സംബന്ധിച്ച മാനദണ്ഡങ്ങൾ പ്രകാരം പാലാ നഗരസഭക്ക് ശുചിത്വപദവി ലഭിച്ചതായി നഗരസഭാദ്ധ്യക്ഷ മേരി ഡൊമിനിക് അറിയിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്‌സൺ ശുചിത്വ പദവി കൈവരിച്ചതായി പ്രഖ്യാപിച്ചു. യോഗത്തിൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, മറ്റ് കൗൺസിൽ അംഗങ്ങൾ, നഗരസഭ സെക്രട്ടറി, വകുപ്പ്തല മേധാവികൾ എന്നിവർ പങ്കെടുത്തു.