road-broken

അടിമാലി : കലുങ്ക് നിർമ്മാണത്തിനായി റോഡ് പൊളിച്ചു, തകർന്ന ഭാഗം അപകട മേഖലയായി. കൊച്ചിധനുഷ് കോടി ദേശിയ പാതയിൽ അടിമാലി എസ്.എൻ.ഡി.പി. ജംഗഷനി (അമ്പലപ്പടി)ലാണ് റോഡ് ശോച്യാവസ്ഥയിലായത്. നിർമ്മാണ.പ്രവർത്തനം നടന്ന് കഴിഞ്ഞ് ഏറെ നാളായിട്ടും ദേശിയ പാത അധികൃത ഇവിടെത്തെ കുഴി അടയ്ക്കാൻ നടപടിയെടുത്തില്ല. അപകടക്കെണിയറിയാതെ വേഗതയിൽ എത്തുന്ന വാഹനങ്ങൾ കുഴിയിൽ അറിയാതെ വീഴുകയാണ്. കൂടുതലും ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.ഇവിടെ കലുങ്കിനു വേണ്ടി നിർമ്മാണം നടത്തിയതിന്റെ ഫലമായി ഒരടി വരെ താഴ്ചയിൽ റോഡിൽ കുഴിയുണ്ട്. റോഡിന്റെ സമീപത്തായി മെറ്റലും പാറപ്പൊടിയും കിടപ്പുണ്ട്. എന്നാൽ കുഴി അടയക്കുന്നതിനുള്ള നടപടി ബന്ധപ്പെട്ട കോൺട്രാക്ടർമാരെ കൊണ്ട് അധികൃതർ ചെയ്യിപ്പിക്കാൻ അധികൃതർ മുതിരുന്നില്ലെന്ന് മാത്രം.
.