കോട്ടയം : നബാർഡിന്റെ സഹായത്തോടെ പാറമ്പുഴ ഫോറസ്റ്റ് കോംപ്ലക്സിൽ നിർമ്മിക്കുന്ന ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന് ഉച്ചയ്ക്ക് 12 ന് മന്ത്രി കെ.രാജു നിർവഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി ആകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർ പേഴ്സൺ ഡോ.പി.ആർ.സോന, പി.കെ.കേശവൻ, കളക്ടർ എം.അഞ്ജന, വിനു ആർ മോഹൻ തുടങ്ങിയവർ പ്രസംഗിക്കും. മീനച്ചിലാറിന്റെ തീരത്തുള്ള ഓഫീസിൽ സ്ഥിരം വെള്ളം കയറുന്ന സാഹചര്യത്തിലാണ് വിവിധ ഓഫീസുകൾ ഒരു കെട്ടിടത്തിൽ പ്രവർത്തനം നടത്തുന്നതിന് പുതിയ ബഹുനില ഓഫീസ് സമുച്ചയം നിർമിക്കുന്നത്