കട്ടപ്പന: യുവമോർച്ചയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11.30ന് കട്ടപ്പന ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി പി. ശ്യാം രാജ് ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കുക, സംഘപരിവാർ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്ന കട്ടപ്പന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.