ചിങ്ങവനം: കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. ചിങ്ങവനം വലിയ പറമ്പിൽ സ്‌കറിയ (കുഞ്ഞു കുഞ്ഞ് 81) ആണ് മരിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളിയിൽ സംസ്‌കരിച്ചു. 71 കാരിയായ ഭാര്യ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. മക്കൾ: ബിജു, കുഞ്ഞുമോൾ,എബി, ജയ്‌മോൾ. മരുമക്കൾ: റെജിമോൾ,റെജി, ബീന, ബിജു.