മറയൂർ: മറയൂർ ടൗണിൽ നിന്ന് മോഷ്ടാക്കൾ വെട്ടിയെടുത്ത് കടത്തിയ ചന്ദന മരത്തിന്റെ കുറ്റി ഉൾപ്പെടെയുള്ള വേരിന് മറയൂർ ചന്ദന ലേലത്തിൽ 7.5 ലക്ഷം രൂപ ലഭിച്ചു. സർക്കാർ അനുമതിയോടെ പിഴുതെടുത്ത് ചെത്തി ഒരുക്കിയ ചന്ദന വേരിന് 46.400 ഗ്രാം തൂക്കമുണ്ട്. കർണ്ണാടക സോപ്‌സാണ് ലേലത്തിൽ പിടിച്ചത്. തുക സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കും.