remesh-kumar
എം. രമേഷ്കുമാർ

അടിമാലി: മൂന്നാർ ഡിവൈ.എസ്.പി. സ്ഥാനത്ത്നിന്നും തികഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ് എം.രമേഷ് കുമാർ പടിയിറങ്ങുന്നത്. ജില്ല വിട്ട്പോകുന്നില്ല, തട്ടകം തൊടുപുഴ ക്രൈംബ്രാഞ്ചിലേക്കാണ്. ഒന്നേകാൽ വർഷമേ മൂന്നാർ ഡിവൈ.എസ്.പിയായി സേവനം അനുഷ്ഠിച്ചുള്ളുവെങ്കിലും ആ കാലഘട്ടം പൊലീസിനെ ജനങ്ങളുമായി കൈകോർത്ത് പ്രവർത്തിപ്പിക്കാൻ അദ്ദേഹത്തിനായി.2019 ലെ വെള്ള പ്പെക്കത്തിലും തമിഴ്‌നാട് അതിർത്തി പങ്കിടുന്ന മൂന്നാറിൽ കൊവിഡ് വ്യാപനം തടയുന്നതിലപെട്ടിമുടി ദുരന്തത്തിലും മാതൃകാ പരമായ നേതൃത്വമാണ് അദ്ദേഹം കാഴ്ചവെച്ചത്. മൂന്നാറിന്റെ സൗന്ദര്യ വല്ക്കരണത്തിന് നേതൃത്വം നൽകി പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്നത് ഇപ്പോഴും നേതൃത്വം കൊടുത്തു വരുകയായിരുന്നു.ജനമൈത്രി പൊലീസുമായി സഹകരിച്ചുള്ള വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾ, അങ്ങനെ നേട്ടങ്ങളുടെ പട്ടികയിൽ പറയാൻ ഏറെ.

ഐ.പി.എസ്കാരനായ മഹാരാഷ്ട്ര സ്വദേശി സ്വപ്നിൽ മഹാജനാണ് പുതിയ . എ.എസ്.പി.

മുന്നാറിൽ മറ്റ് ഉദ്യോഗസ്ഥന്മാരിൽ നിന്നും വ്യത്യസ്തനായി സാമൂഹ്യ ഇടപെടൽ നടത്തിയ വ്യക്തിയാണ്. മൂന്നാർ ടൗൺ ശുചീകരണം, സൗന്ദര്യ വത്കരണം എന്നിവയ്ക്കും, ടൗണിലെ ട്രാഫിക് പ്രശ്‌നങ്ങളിലും വ്യക്തിപരമായി ഇടപെടലുകൾ നടത്തിയ മാതൃകപരമായ ഉദ്യോഗസ്ഥനാണ് രമേഷ്കുമാറെന്ന് എസ്. രാജേന്ദ്രൻ എം. എൽ. എ പറഞ്ഞു.

മൂന്നാർ സിവൈ.എസ്.പി. ഓഫീസിനെ സാധാരണക്കാർക്ക് പ്രാപ്യമായ ഓഫീസാക്കി മാറ്റിപൊതു ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയാണ് രമേഷ്കുമാറെന്ന് മൂന്നാർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്
സി.കെ. ബാബുലാൽ പറഞ്ഞു.