തലയോലപ്പറമ്പ് : നിയമസഭാ സാമാജികത്വത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഉമ്മൻചാണ്ടിയ്ക്ക് ആശംസകൾ അർപ്പിച്ച് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുസമ്മേളനവും പായസ വിതരണവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.പി സിബിച്ചൻ ഉദ്ഘാടനം ചെയ്തു. ശശിധരൻ വാളവേലി അദ്ധ്യക്ഷത വഹിച്ചു. ബഷീർ പൂത്തൻപുര, ജോസ് ജേക്കബ് ,സി.ജെ.ജോൺ, പി.എൻ.ബാബു, എം.കെ.ഷീബു, എസ് ജയപ്രകാശ്, പി.സി.തങ്കരാജ്, പി.വി സുരേന്ദ്രൻ, കെ.കെ.ഷാജി, എം.അനിൽകുമാർ ,എം.ആർ.ഷാജി,കെ.ഡി ദേവരാജൻ, ബാബു പൂവനേഴത്ത് തുടങ്ങിയവർ പ്രസംഗിച്ചു.