ചങ്ങനാശേരി : സാധാരണക്കാർക്ക് നിലവാരമുള്ളതും മെച്ചപ്പെട്ടതുമായ സേവനം ലഭ്യമാക്കുന്നതിന്
മാടപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതിയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 11.30ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവന ഉദ്ഘാടനം നിർവഹിക്കും. ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന യുഎച്ച്‌ഐഡി കാർഡിലും ഒ.പി കാർഡിലും രേഖപ്പെടുത്തിയിരിക്കുന്ന 16 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പർ ഉപയോഗിച്ച് കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഒ.പി കാർഡും ടോക്കണും എടുക്കാം. ഓരോ രോഗികളുടെയും ആരോഗ്യ വിവരങ്ങൾ ഒരേ നമ്പറിൽ ശേഖരിക്കുകയും എല്ലാ ആശുപത്രികളിലും കമ്പ്യൂട്ടർ ശൃംഖല വഴി ലഭ്യമാകുകയും ചെയ്യും. യു.എച്ച്‌.ഐ.ഡി കാർഡിനും, ഒ.പി ടിക്കറ്റിനും അഞ്ചുരൂപ തുടക്കത്തിൽ രോഗികളിൽനിന്ന് ഈടാക്കുമെന്ന് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.