തൃക്കൊടിത്താനം : ഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം കൊവിഡിന്റ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ ഭക്തജന സഹകരണം ഇല്ലാതെ വിശേഷാൽ പൂജകളോടെ 21 ന് ആചരിക്കും. വിശേഷാൽ സമാധി പൂജയ്ക്ക് ആയിരം രൂപ നിരക്ക് പ്രകാരം വഴിപാടുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. വൈകിട്ട് 3 ന് മഹാസമാധി പൂജ. പൂജകൾ നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ നിബന്ധനകൾ പാലിച്ച് മുൻകൂട്ടി ബുക്കു ചെയ്യണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഫോൺ: 947142898, 9847372788, 9745260570, 9387366601.