അടിമാലി. കല്ലാർ കമ്പി ലൈൻ റേഷൻ കട സസ്‌പെന്റ് ചെയ്തു.കഴിഞ്ഞ തിങ്കളാഴ്ച ജില്ല സ്‌കോഡി ന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ 18 ക്വിന്റൽ അരിയും മറ്റ് സാധനങ്ങളിൽ സ്റ്റോക്കിൽ കൂടുതൽ കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ സപ്ലേ ഓഫീസർ പി.പി. രാജേന്ദ്രൻ സസ്‌പെന്റ് ചെയ്തത് മേൽ നടപടി സ്വീകരിക്കുന്നതിനായി ദേവികുളം താലൂക്ക് സപ്ലേ ഓഫീസറെ ചുമതലപ്പെടുത്തിയതായി ജില്ല സപ്ലേ ഓഫിസർ അറിയിച്ചു.