വൈക്കം : ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുവിന്റെ 166-ാം മത് ജയന്തിയും ചട്ടമ്പി സ്വാമികളുടെ 167-ാംമത് ജയന്തി, മഹാത്മാ അയ്യങ്കാളിയുടെ 158-ാം മത് ജയന്തിയാഘോഷവും നടത്തി. ഗ്രന്ഥശാലകളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് കൂടിയ അനുസ്മരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം കെ.എൻ.നടേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ടി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.രമണൻ കടമ്പറ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ടി.ആർ.രമേശൻ, ജോയിന്റ് സെക്രട്ടറി അനീഷ്.എസ്, മധു പുത്തൻതറ, അനീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 21ന് ശ്രീനാരായണഗുരു സമാധിയോടനുബന്ധിച്ച് വൈകിട്ട് 5ന് ഓൺലൈൻ അനുസ്മരണം നടത്തുന്നതിന് തീരുമാനിച്ചു.