bdjs

ചങ്ങനാശേരി : സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് തല്ലിച്ചതച്ച് ഇനി ഏറെനാൾ ഭരണം നടത്താൻ സി.പി.എമ്മിന് ആകില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി എൻ.കെ.നീലകണ്ഠൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാന സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കവാടത്തിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.കൃഷ്ണൻ നേതൃത്വം നൽകി. നിയോജക മണ്ഡലം ഉപാദ്ധ്യക്ഷൻ ബിജു മങ്ങാട്ടു മഠം, ബിനു പുത്തേട്ട്, ആർ.ജി റെജിമോൻ, സജിത്ത്, സി.പി ബാബു, എം.ബി രാജഗോപാൽ, എ.മനോജ്, എൻ.പി ക്യഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.