ചങ്ങനാശേരി: റേഷൻ കാർഡ് ഉടമകളുടെ സംഘടനയായ ഓൾ ഇന്ത്യാ റേഷൻ (ഫെയർ പ്രൈസ്) കാർഡ് ഹോൾഡേഴ്‌സ് അസോസി യേഷൻ ദേശീയ പ്രസിഡന്റായി ബേബിച്ചൻ മുക്കാടൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മീനു സാമന്ത (ജയ്പൂർ രാജസ്ഥാൻ), മിനി ബാബു (ഡൽഹി) എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. റിസ്‌നി ജെയിംസ് പശ്ചിമ ബംഗാൾ, സൂസൻ മോസസ് ഡൽഹി (വൈസ് പ്രസിഡന്റുമാർ), ഡെയ്‌സി ബന്നി ജഗറ്റിയാൽ തെലുങ്കാന, മിനി ജോസഫ് ലക്‌നൗ ഉത്തർപ്രദേശ്, പ്രീതി റോയി തമിഴ്‌നാട്, വൽസാ റോയിഡൽഹി (സെക്രട്ടറിമാർ), ആനി ജോൺ കർണ്ണാടക (ഓർഗനൈസിംഗ് സെക്രട്ടറി), മായാ രവീന്ദ്രൻ വിജയവാഡ, രാജലക്ഷ്മി സുനിൽ ബാംഗ്ലൂർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.