പാലാ : കൊവിഡ് വ്യാപനത്തെത്തുടർന്ന് നിറുത്തിവച്ചിരുന്ന ദീർഘദൂര മലബാർ സർവീസുകൾ പാലാ ഡിപ്പോയിൽ നിന്ന് പുന:രാരംഭിച്ചത് യാത്രക്കാർക്ക് അനുഗ്രഹമായി. മുണ്ടക്കയം - കൊന്നക്കാട് സൂപ്പർഫാസ്റ്റ്, പാലാ കുടിയാന്മല സർവീസുകളാണ് പുന:രാരംഭിച്ചത്.കൊന്നക്കാട് സർവീസ് ദിവസവും വൈകിട്ട് 4.45 ന് പാലായിൽ നിന്ന് പുറപ്പെടും. എറണാകുളം, ഗുരുവായൂർ, കോഴിക്കോട്, ചെറുപുഴ, ചിറ്റാരിക്കാൽ, ഭീമനടി വഴിയാണ് സർവീസ്. കുടിയാന്മല സർവീസ് ദിവസവും വൈകിട്ട് 6 നാണ് പാലായിൽ നിന്ന് പുറപ്പെടുന്നത്. കൂത്താട്ടുകുളം, കോഴിക്കോട്, തലശ്ശേരി, ചെമ്പേരി വഴിയാണ് സർവീസ്. ഈ രണ്ട് സ്ഥിരം സർവീസുകൾ കൂടാതെ രണ്ട് വാരാന്ത്യ സർവീസുകളും നടത്തുന്നുണ്ട്. പുനലൂർ - ഇരിട്ടി സൂപ്പർഫാസ്റ്റ് പാലായിൽ നിന്ന് വെള്ളിയാഴ്ച രാത്രി 8.45 ന് പുറപ്പെടും. പാലാ - ബന്തടുക്ക സൂപ്പർ എക്‌സ്പ്രസ് ബസ് ശനിയാഴ്ച വൈകിട്ട് 7 ന് പുറപ്പെടും. തൊടുപുഴ ,കോഴിക്കോട്, കണ്ണൂർ, ചെറുപുഴ, ചിറ്റാരിക്കാൽ, ഒടയംചാൽ, ഭീമനടി വഴിയാണ് ബസ് ബന്തടുക്ക എത്തിച്ചേരുക. ഈ രണ്ട് വാരന്ത്യ സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. കൂടാതെ രാവിലെ 5 ന് പാലക്കാട്, 6 നും 7 നും ഉച്ചകഴിഞ്ഞ് 1 നും 2 നും തൃശൂർ സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. ദ്വീർഘദൂരയാത്രാ സൗകര്യം ലഭ്യമാക്കിയ അധികൃതരെ പാസഞ്ചേഴ്‌സ് അസോസിയേഷൻ അഭിനന്ദിച്ചു. റിസർവേഷന് online.keralartc.com സന്ദർശിക്കുക.