എലിക്കുളം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള രണ്ടാംഘട്ട പച്ചക്കറിതൈകളുടെ വിതരണം എലിക്കുളം നാട്ടുചന്തയിൽ നടന്നു. തോമസുകുട്ടി ചുമപ്പുങ്കലിന് തൈകൾ നല്കി എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മാത്യൂസ് പെരുമനങ്ങാട് ഉദ്ഘാടനം ചെയ്തു. എലിക്കുളം കൃഷി ഓഫീസർ നിസ്സ ലത്തീഫ് , അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ.അലക്‌സ് റോയ്, അനൂപ് കെ കരുണാകരൻ, എലിക്കുളം നാട്ടുചന്ത ഭാരവാഹികളായ സെബാസ്റ്റ്യൻ വെച്ചൂർ, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, മോഹനകുമാർ കുന്നപ്പള്ളി കരോട്ട്, ജിബിൻ വെട്ടം, രാജു അമ്പലത്തറ എന്നിവർ പങ്കെടുത്തു.